Thursday, May 22, 2014

ഇര !




ചതിയിൽ വീഴുമെന്നറിഞ്ഞിട്ടും 
ചതുപ്പിൽ കുടുങ്ങി ഒടുങ്ങും എന്നറിവിലും, 
വേടനെ തേടിവരുന്ന ചില ഇരകൾ  ഉണ്ട് ...
നിന്റെ കപടതയെ , 
സ്നേഹം കബളിപ്പിക്കപെടുകയാണ് എന്നറിവിലും  
സ്വമേധയാ തന്നെത്തന്നെ 
ബലികൊടുക്കുകയാണ്  ഇവിടം ,
ആത്മ രക്ഷയെന്നോണം 
ആധിപിടിച്ചുള്ള അവസാന പിടച്ചിലിൽ 
വേടന്റെ കരളിലെ ഒരു തുള്ളി കണ്ണീരു 
സ്വപ്നം കാണുന്ന ഇരകൾ....
അവിടം ഇരയുടെ തിരഞ്ഞെടുപ്പാണ് ,
വേടൻ വേട്ടയാടപ്പെടും ,
കാലാന്തരങ്ങളിൽ രൂപാന്തരം പ്രാപിച്ചു ,
വേടൻ  ഇരയായി മാറുന്ന  സിദ്ധാന്തം 
അത് ഇരയ്ക്ക് മാത്രം സ്വന്തം !!!

'നാം'


എത്ര പകലുകൾ നാം ഒരുമിച്ചിരുന്നിരിക്കുന്നു ,
എത്ര രാവുകൾ ഒന്നിച്ചുറങ്ങിയിട്ടുണ്ട് ,
എനിക്കും നിനക്കും മാത്രമറിയുന്ന 
എത്രയെത്ര രഹസ്യങ്ങൾ നാം തുറന്നുപറഞ്ഞിരിക്കുന്നു ,
സന്തോഷങ്ങളിൽ നാം എത്രമാത്രം ചിരിച്ചു മടുത്തിട്ടുണ്ട്  ,
ദുഖങ്ങളിൽ നാമിരുന്നു എന്തോരം കരഞ്ഞിരിക്കുന്നു ,
നീ എന്റെതെന്നും ഞാൻ നിന്റെതെന്നും 
എത്രവട്ടം മത്സരിച്ചു ആണയിട്ടിരിക്കുന്നു ....
വിരലൊന്നു മുറിഞ്ഞാൽ, കണ്ണൊന്നു കലങ്ങിയാൽ 
ചങ്കു പറിച്ചെത്ര തവണ നാം സ്നേഹമൂട്ടിയിരിക്കുന്നു ..
എത്രയെത്ര ചുംബനങ്ങൾ , എത്രനെരമെന്നറിയാത്ത ആലിംഗനങ്ങൾ ,
എണ്ണിയാൽ തീരാത്തത്ര വാക്കേറ്റങ്ങൾ ,
കുറിക്കുകൊള്ളും ചുരിക കണക്കെ മൂർച്ചയുള്ള വാക്കുകൾ ,
ഒരു തരി ദയയില്ലാതെ നാം വെട്ടി വീഴ്ത്തിയ 
നമ്മുടെ തന്നെ ശരീരങ്ങൾ ,
ഇനിയും തീരാത്ത ഒരായിരം ഓർമ്മ പൂക്കൾ ....
നീ എന്നെയും, ഞാൻ നിന്നെയും അറിഞ്ഞ പോലെ 
ഒരാളും നമ്മെ അറിഞ്ഞിട്ടില്ലെന്ന് അറിയുമ്പോഴും ,
നിന്നോടുള്ള എന്റെ പ്രണയം 
ഞാൻ പറയാതെയും നീ അറിയാതെയും 
അടർന്നു പോവുകയാണ് ...........
ഓർമകളിൽ ഇപ്പോഴും വിരിയാത്തൊരു പൂവായി 
'നാം 'എന്നാ ബന്ധം , 
അതെ, നമ്മൾ എന്നാണാവോ  'നാം' ആവുന്നത് ? 

Falling in Love !




Fragrant scent of your body,
Passionate compassion from your heart,
Those intoxicating moments,
Intriguing senses.......
You were all over me,
And I couldn't resist, Oh I couldn't -
from falling in love with you for a moment!
 

Tree !


You are a tree with shade,
No matter how bad or good -
the fruit you may bear,
You still extend your shade under the sun…
And that’s what I like about it!